Section

malabari-logo-mobile

തെരുവ് നായ ശല്യം മങ്കട പെരിന്തല്‍മണ്ണ ബ്ലോക്കുകളുടെ സംയുക്ത യോഗം ചേര്‍ന്നു

HIGHLIGHTS : A joint meeting of the street dog Shalyam Mankada Perinthalmanna blocks was held.

പെരിന്തല്‍മണ്ണ:തെരുവുനായ ശല്യം ചര്‍ച്ച ചെയ്യുന്നതിന് പെരിന്തല്‍ മണ്ണ മങ്കട ബ്ലോക്കുകളുടെ സംയുക്ത യോഗം അങ്ങാടിപ്പുറം എം.പി നാരായണമേനോന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം സര്‍ക്കാര്‍ ഉത്തരവുകള്‍ വിശദീകരിച്ചു. തീവ്രവാക്‌സിനേഷന്‍ യജ്ഞത്തിന്റ ഭാഗമായി നായ്ക്കളില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിനുള്ള തീവ്ര പരിപാടി പഞ്ചായത്തുകളില്‍ നടന്നു വരുന്നുണ്ടെന്ന് മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു..ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി വാക്‌സിനേഷന്‍ െ്രെഡവ് ഊര്‍ജ്ജിതമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

വളര്‍ത്തു നായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുവാനും കുത്തിവെപ്പ് പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.പഞ്ചായത്ത് തലത്തില്‍ പട്ടി പിടുത്തക്കാരെ കണ്ടെത്തി പരിശീലനത്തിന് ശേഷം പൊതുജന പങ്കാളിത്തത്തോടെ തെരുവ് പട്ടികളെ പിടിക്കുവാനും ആരംഭിക്കും.

മൃഗസംരക്ഷണ വകുപ്പ് അഭയ കേന്ദ്രങ്ങള്‍ സംബന്ധിച്ച എസ് ഒ പി സമര്‍പ്പിക്കുന്ന മുറക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അഭയ കേന്ദ്രങ്ങള്‍ തുറക്കും.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൃഗസംരക്ഷണ വകുപ്പ് എസ് ഒ പി ഇതുവരെ ലഭ്യമാക്കാത്തത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്ന നിലക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍വഹണ രംഗത്ത് കാണിക്കുന്ന നിസ്സഹകരണം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ , മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മങ്കട ബി ഡി ഒ കെ.എം സുജാത സ്വാഗതവും പെരിന്തല്‍മണ്ണ ബിഡിഒ പാര്‍വതി നന്ദിയും പറഞ്ഞു.

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!