കോഴിക്കോട്: ഫൈബര്‍വള്ളം മറിഞ്ഞ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുച്ചുകുന്ന് സ്വദേശി അഫ്‌നാസാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെയാണ് ചെറിയ ഫൈബര്‍വള്ളം മറിഞ്ഞ് അപകടം സംഭവിച്ചത്. 4 വിദ്യാര്‍ത്ഥികളാണ് പുറക്കാട് അകാലപ്പുഴയില്‍ അപകടത്തില്‍പ്പെട്ടത്.
അകാലപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അഫ്‌നാസിനെ മാത്രം രക്ഷിക്കാനായില്ല.
ബോട്ടിലെ തൊഴിലാളികളും മത്സ്യതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി 8.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി.




