നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

പെരിന്തല്‍മണ്ണ: നിരവധി കേസുകളിലെ പ്രതിയെ കാപ്പചുമത്തി നാടുകടത്തി. തിരൂര്‍ക്കാട് തോണിക്കര പുതിയങ്ങാടി വീട്ടില്‍ അസ്ബാഹി(കുട്ടാപ്പു-30)നെയാണ് കാപ്പ നിയമപ്രകാരം പോലീസ് നാടുകടത്തിയത്.

ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല. മങ്കട, പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനുകളില്‍ കൊലപാതകശ്രമം, പിടിച്ചുപറി, ആയുധം ഉപയോഗിച്ച് അക്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജിയാണ് കാപ്പ ചുമത്തിയത്.

Share news
error: Content is protected !!
Scroll to Top