Section

malabari-logo-mobile

50ലക്ഷം രൂപയുടെ എല്‍എസ്ഡി മാരകമയക്കുമരുന്നുമായി ബിടെക്,ബി ഫാം വിദ്യാര്‍ത്ഥികള്‍ പിടിയില്‍

HIGHLIGHTS : BTech, B Pharm students arrested with LSD worth Rs 50 lakh

ഇന്ത്യയില്‍ ഈ വര്‍ഷം കണ്ടെടുത്ത ഏറ്റവും വലിയ എല്‍എസ്ഡി സ്റ്റാമ്പ് കേസ്

മലപ്പുറം: മാരകമയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. പിടിയിലായവരില്‍ ഒരാള്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും മറ്റേയാള്‍ ബി ഫാം വിദ്യാര്‍ത്ഥിയുമാണ്. ഏറനാട് കീഴ്പറമ്പ് വാലില്ലാപ്പുഴ സ്വദേശി കൃഷ്ണ ഹൗസില്‍ രാഹുല്‍(22), കോഴിക്കോട് കക്കാട് എള്ളങ്ങല്‍ സ്വദേശി ശിവതീര്‍ത്ഥം വീട്ടില്‍ ദീപക്(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 8.411 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്(730)എണ്ണം എക്‌സൈസ് പിടിച്ചെടുത്തു.

sameeksha-malabarinews

സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി.എക്‌സൈസ് കമ്മീഷണര്‍ ടി. അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ അരീക്കോട് വെച്ചാണ് പ്രതികള്‍ പിടിയിലായത്. ഏകദേശം അമ്പത് ലക്ഷം രൂപ വിലരുന്ന എല്‍എസ്ഡി മാരക മയക്കുമരുന്ന് സ്റ്റാമ്പാണ് ഇവരില്‍ നിന്നും പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണത്തിനായി വിദ്ദേശത്തു നിന്നും കൊണ്ടുവന്നതാണ് ഇവ. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 57 ഡബ്ല്യു 1820 സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇന്ത്യയില്‍ ഈ വര്‍ഷം കണ്ടെടുത്ത ഏറ്റവും വലിയ എല്‍എസ്ഡി സ്റ്റാമ്പ് കേസാണ് ഇതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്‌സൈസ് കമ്മീഷണര്‍ക്ക് പുറമെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്‍, മധുസൂതനന്‍ നായര്‍ , പ്രവന്റീവ് ഓഫിസര്‍  പ്രജോഷ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി,എം.എം അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, സുബിന്‍, രജിത്ത്ഞ നായര്‍, ഡ്രൈവര്‍മാരായ രാജീവ്, വിനോജ് ഖാന്‍ എന്നിവരും, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാജി .എസ് , പ്രവന്റീവ് ഓഫിസര്‍മാരായ ആര്‍.പി സുരേഷ് ബാബു, ഉമ്മര്‍ കുട്ടി എ.പി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബ്ദുള്‍ റഷീദ്,സി.ടി അക്ഷയ്, സബീര്‍.കെ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!