Section

malabari-logo-mobile

വികസനരംഗത്ത് സ്ത്രീ പങ്കാളിത്തം നിര്‍ണ്ണായകം;ഡോ.ടി എന്‍ സീമ

HIGHLIGHTS : താനൂര്‍:സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ വികസനം സാധ്യമാകാത്ത അവസ്ഥയിലാണ് കേരളമെത്തിയതെന്ന് ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി എന്‍ സീമ. സംസ്...

താനൂര്‍:സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ വികസനം സാധ്യമാകാത്ത അവസ്ഥയിലാണ് കേരളമെത്തിയതെന്ന് ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി എന്‍ സീമ. സംസ്ഥാനം സമ്പൂര്‍ണ്ണ പച്ചക്കറി ഉദ്പാദക സംസ്ഥാനമാകുന്നതിന്റെ ലക്ഷ്യത്തിലേക്ക് അടുത്തെന്നും നിലവില്‍ സംസ്ഥാനത്തിനാവശ്യമായ 75 ശതമാനം പച്ചക്കറികളും കേരളത്തില്‍ ഉദ്പാദിപ്പിക്കുന്നുണ്ടെന്നും ടി എന്‍ സീമ പറഞ്ഞു .
സംസ്ഥാനത്തെ മാതൃകാ ജെന്റര്‍ സൗഹൃദ പഞ്ചായത്തായ താനാളൂരില്‍ വനിതകളുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന സമത പത്രത്തിന്റെ പ്രകാശനവും സമ്പൂര്‍ണ്ണ അടുക്കളകൃഷി പദ്ധതിയായ ജീവനിയുടെ സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു ഡോ.ടി എന്‍ സീമ.
മുച്ചിക്കല്‍ കല്‍പ്പക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാള സര്‍വ്വകലാശാല മാധ്യമ പഠന വിഭാഗം മേധാവി ഡോ.രാജീവ് മോഹന്‍ പത്രത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കൃഷി വകുപ്പ് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സമ്പുര്‍ണ്ണ അടുക്കള പച്ചക്കറി കൃഷി പദ്ധതിയായ ജീവനിയുടെ തൈ വിതരണം താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെഎ റസാഖ് നിര്‍വഹിച്ചു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളായ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം പി സല്‍മ, കവയിത്രി വി പി കമലാക്ഷി, കായിക താരങ്ങളായ ജിഷ്‌റ ജലീല്‍, കെ ബേബി, പി റീന, കര്‍ഷക കെ ഉമ്മുകുല്‍സു എന്നിവരെ ആദരിച്ചു.
താനാളര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം മല്ലിക, സ്ഥിരം സമിതി അധ്യക്ഷന്‍ കളത്തില്‍ ബഷീര്‍, അംഗങ്ങളായ ഹനീഫ പാലാട്ട്, വി അബ്ദുറസാഖ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സികെഎം ബാപ്പു ഹാജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബി രാജ്, കൃഷി ഓഫിസര്‍ വി സി ആര്യ, താനാളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിഒ അഷ്‌ക്കര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമിതി അംഗം ഇ വിലാസിനി, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് സൗമിനി, ജൂനിയര്‍ സൂപ്രണ്ട് വി കെ രവിന്ദ്രന്‍, ജിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ബി കെ ഫസീദ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!