കോറോണ വൈറസ്:മലപ്പുറം ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

 

മലപ്പുറം:കോറോണ വൈറസ് മറ്റ് രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോറോണ രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ കണ്‍ട്രോള്‍ റൂമിലെ 0483-2737858 എന്ന നമ്പറില്‍ വിവരം അറിയിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവര്‍ 28 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

1. കൈകള്‍ ഇടയ്ക്ക് ഇടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം.
2. കൈകള്‍ പരമാവധി മുഖത്ത് സ്പര്‍ശിക്കാതെ ഇരിക്കുക.
3. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ശ്വാസം മുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവര്‍ ഉടന്‍ കണ്‍ട്രോള്‍ സെല്ലില്‍ വിവരം അറിയിക്കണം. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുക.

Share news
error: Content is protected !!
Scroll to Top