വ്യാജ സ്വര്‍ണ്ണം ജ്വല്ലറികളില്‍ നല്‍കി തട്ടിപ്പു നടത്തിയ ആള്‍ പിടിയില്‍

വളാഞ്ചേരി: വ്യാജ സ്വര്‍ണ്ണം ജ്വല്ലറികളില്‍ നല്‍കി തട്ടിപ്പു നടത്തിയ ആള്‍  പിടിയിലായി. എറണാംകുളം സ്വദേശി ഗോപാലനെയാണ് പോലീസ് പിടികൂടിയത്.

ജ്വല്ലറികളിലെത്തി വ്യാജ സ്വര്‍ണം നല്‍കി പണം തട്ടിയയാളാണ് മലപ്പുറം വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. എറണാംകുളം ആലപുരം ഇലഞ്ഞി കീടശ്ശേരിയില്‍ ഗോപാലകൃഷ്ണനെയാണ് തട്ടിപ്പുനടത്തുന്നതിനിടെ പോലീസ് പിടികൂടിയത്.ഗോപാലകൃഷ്ണന്‍ മാറ്റത്തിനായി എത്തിച്ച സ്വര്‍ണം മാറ്റുനോക്കുന്ന യന്ത്രത്തില്‍ വെച്ചപ്പോള്‍ മാറ്റ് കുറവാണെന്ന് കണ്ടെത്തി.
വ്യാജ സര്‍ണ്ണ വളകളാണ് ഇയാള്‍ വില്‍ക്കാനായി കൊണ്ട് വന്നത്.സംശയം തോന്നി വളകള്‍ പൊട്ടിച്ചും വളച്ചും നോക്കിയപ്പോഴാണ് പ്രത്യേക ലോഹം ചേര്‍ത്ത് വിളക്കിയ ഭാഗം ഒടിയാതെയും വളയാതെയും കണ്ടത്. തുടര്‍ന്ന് ജ്വല്ലറി ജീവനക്കാര്‍ വളാഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. പ്രതി സമാനമായി മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്

Share news
error: Content is protected !!
Scroll to Top