തിരൂരങ്ങാടിയില്‍ ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ്,മത്സ്യമാര്‍ക്കറ്റ്,പെട്രോള്‍ ബങ്കുകളില്‍ മിന്നല്‍ പരിശോധന;കുടുങ്ങിയത് നിരവധി സ്ഥാപനങ്ങള്‍

തിരൂരങ്ങാടി: ഭക്ഷ്യവസ്തുക്കളുടെയും, പെട്രോളിയം-പാചക വാതക ഉല്‍പന്നങ്ങളുടെയും ഗുണനിലവാര പരിശോധന, അമിത വില ഈടാക്കല്‍, അളവിലെ കൃത്രിമം എന്നിവ തടയുന്നതിന് ജില്ലാ കലക്ടര്‍, റവന്യൂ, പൊതുവിതരണം ഭക്ഷ്യസുരക്ഷ ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് രൂപീകരിച്ച സംയുക്ത പരിശോധന സ്‌ക്വാഡ് തിരൂരങ്ങാടി താലൂക്കില്‍ മിന്നല്‍ പരിശോധന നടത്തി. മല്‍സ്യ മാര്‍ക്കറ്റ്, ഹോട്ടല്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ ബങ്ക് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ നിയമപ്രകാരമുള്ള ലൈസന്‍സുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ കണ്ടെത്തി. അത്തരം കടകള്‍ക്ക് നോട്ടീസ് നല്‍കി.

സംയുക്ത പരിശോധനയില്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ എം.എസ് ഷാജു, താലൂക്ക് സപ്ലൈ ഓഫീസര്‍ പി. സുജാത കൊണ്ടോട്ടി, നിലമ്പൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ഡോ മുഹമ്മദ് മുസ്തഫ, ജി.എസ് അര്‍ജന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top