Section

malabari-logo-mobile

രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച ടിഎച്ച് മുസ്തഫക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : തിരു: രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ടിഎച്ച് മുസ്തഫക്ക് സസ്‌പെന്‍ഷന്‍. കെപിസിസി നിര്‍വാഹക സമിതിയുടേതാണ് ഈ തീരുമാനം. ...

downloadതിരു: രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ടിഎച്ച് മുസ്തഫക്ക് സസ്‌പെന്‍ഷന്‍. കെപിസിസി നിര്‍വാഹക സമിതിയുടേതാണ് ഈ തീരുമാനം.

ടിഎച്ച് മുസ്തഫ രാഹുല്‍ഗാന്ധിയെ ജോക്കര്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. കൂടാതെ രാഹുലിനെ നേതൃസ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യവും മുസ്തഫ ഉന്നയിച്ചിരുന്നു. അതേസമയം മുസ്തഫയുടെ ആവശ്യം തള്ളിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവ് ആകണമെന്ന് പറയുകയും ചെയ്തു. കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ യുപിഎ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. യുവത്വം നടപടികളിലും പ്രവര്‍ത്തനങ്ങളിലും പ്രകടമാകണമെന്ന് എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. ദേശീയ നേതൃത്വത്തിന്റെ പിടിപ്പ് കേടാണ് പരാജയകാരണമെന്ന് കെ സുധാകരനും, കെസി അബുവും, ടി സിദ്ദിഖും കുറ്റപ്പെടുത്തി. രണ്ടാം യുപിഎ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പരമ്പരാഗത വോട്ടു ബാങ്കുകളിലുണ്ടായ ചോര്‍ച്ചയാണ് ചില മണ്ഡലങ്ങളില്‍ പരാജയ കാരണമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

sameeksha-malabarinews

എന്നാല്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സില്‍ നിന്നും തന്നെ സസ്‌പെന്‍ഡു ചെയ്യുകയല്ല പുറത്താക്കിയാല്‍ പോലും യാതൊരു പ്രശ്‌നവുമില്ലെന്ന് ടിഎച്ച് മുസ്തഫ. രാഹുല്‍ കോമാളിയാണെന്നത് ഒരു വസ്തുതയാണെന്നും അതുകൊണ്ടു തന്നെ ഇനിയും താന്‍ രാഹുലിന് എതിരായ പ്രസ്താവന തുടരുമെന്നും ടിഎച്ച് മുസ്തഫ പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!