ദില്ലി : എന്റെ ജീവിതം പാഠപുസ്തകമാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിച്ചിരിക്കുന്നവരുടെ അനുഭവങ്ങള്‍ കരിക്കുലത്തിന്റെ ഭാഗമാക്കരുതെന്നാണ് തന്റെ നിലപാടെന്നും ട്വിറ്ററിലൂടെ മോദി വ്യക്തമാക്കി. മോദിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് മദ്ധ്യപ്രദേശ് സര്‍ക്കാരുകളുടെ നീക്കത്തിനാണ് ഈ വിശദീകരണം.
നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയപ്പോള്‍ തന്നെ മോദിയുടെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം മദ്ധ്യപ്രദേശ് വിദ്യഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. മോദി പ്രധാനമാന്ത്രിയായശേഷമാണ് ഗുജറാത്ത് സര്‍ക്കാരും ഇക്കാര്യം തീരുമാനിച്ചത്. അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ മോദിയുടെ ജീവിതം പാഠപുസ്തകതതില്‍ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം.
ഇക്കാര്യവുമായി ഇരു സര്‍ക്കാരുകളും മുന്നോട്ട് പോയ സാഹചര്യത്തിലാണ് തന്റെ ജീവിതം പാഠപുസ്തകമാക്കാനുള്ള നീക്കത്തെ നരേന്ദ്രമോദി ട്വിറ്ററില്‍ എടുത്തിരിക്കുന്നത്. മോദി തന്നെ ഇക്കാര്യം എതിര്‍ത്ത സാഹചര്യത്തില്‍ ഗുജറാത്ത്, മദ്ധ്യപ്രദേശ് സര്‍ക്കാരുകള്‍ തന്നെ തങ്ങളുടെ തീരുമാനം പിന്‍വലിക്കാനാണ് സാധ്യത.




