ആറന്‍മുള വിമാനത്താവളം; അപ്പീല്‍ നല്‍കില്ല; മുഖ്യമന്ത്രി

umman chandyതിരു : ആറന്‍മുള വിമാനത്താവളത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ധാക്കിയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതേസമയം വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാല്‍ എതിര്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വിഷയത്തില്‍ പാരിസ്ഥിതിക ആഘാതം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. കോടതിയില്‍ നിന്ന് ഇക്കാര്യത്തില്‍ അനുകൂല വിധി സമ്പാദിക്കേണ്ടത് കെജിഎസ് കമ്പനിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി കഴിഞ്ഞ ബുധനാഴ്ചയാണ് ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ച് റദ്ദാക്കിയത്. 2013 നവംബര്‍ 18 ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയാണ് ബഞ്ച് റദ്ദക്കിയത്. ഇതേ തുടര്‍ന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പിന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി.

 

 

Share news
error: Content is protected !!
Scroll to Top