Section

malabari-logo-mobile

ഷഹലയുടെ മരണം; സമയത്ത് ചികിത്സ ഉറപ്പാക്കിയില്ല : ഡോക്ടറെ സസ്‌പെന്റ് ചെയ്തു

HIGHLIGHTS : തിരുവനന്തപുരം അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റ് ചെയ...

തിരുവനന്തപുരം അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തു. സമയത്ത് ചിക്തസ ഉറപ്പാക്കാന്‍ കഴിയാത്തതിനാണ് ഡോ. സൂരജിനെ സസ്‌പെന്റ് ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആര്യോഗ്യ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴച്പറ്റിയിട്ടുണ്ടോ എന്നറിയാന്‍ സമഗ്രഅന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മുക്കാല്‍ മണിക്കൂറോളം പെണ്‍കുട്ടി ചിക്തസക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആന്റിവനം നല്‍കുന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കാതെ ഈ സമയത്തിന് ശേഷം ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോകുന്ന വഴിയില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലും, മറ്റൊരു സ്വകാര്യ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചണ് കുട്ടി മരിച്ചത്.

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഷഹലാ ഷെറിന്‍. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ അലംഭാവം കാണിച്ച അധ്യാപകന്‍ ഷജിലിനെ സസ്‌പെന്റ് ചെയ്തിരുന്നു.

sameeksha-malabarinews

വിദ്യാര്‍ത്ഥിനി പാമ്പുകടിച്ച് മരിച്ച സംഭവം അതീവ ഗൗരവത്തോടെയാണ് കണുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനാസ്ഥ കാണിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!