പരപ്പനങ്ങാടിയില്‍ നഗരമദ്ധ്യത്തിലെ ഹോട്ടലില്‍ മോഷണം: 25000 രൂപയോളം കവര്‍ന്നു

പരപ്പനങ്ങാടി:  നഗരമദ്ധത്തിലെ ഹോട്ടലില്‍ കവര്‍ച്ച. പരപ്പനങ്ങാടി പയിനിങ്ങല്‍ ജംങഷനിലെ പെട്രോള്‍ പമ്പിന് പിറകിലുള്ള ഹോട്ടല്‍ ടോപ് സിറ്റിയില്‍ മോഷണം. 25000ത്തോളം രൂപ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് മോഷണം നടന്നത്. ഹോട്ടലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.
ഹോട്ടലില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളില്‍ മോഷ്ടാവിന്റെ ചിത്രം വ്യക്തമാണ്. പൂട്ടുതകര്‍ത്ത് ഷട്ടറുയര്‍ത്തി ഹോട്ടലികത്ത് കയറിയ മോഷ്ടാവ് അടക്കളയില്‍ നിന്നും ചട്ടുകം ഉപയോഗിച്ച് കൗണ്ടറിലെ പൂട്ടുകള്‍ തകര്‍ക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. കൂടാതെ പള്ളികളും, ചാരിറ്റി സംഘടനകളും സ്ഥാപിച്ച ചെറിയ ബോക്‌സുകളും തകര്‍ത്ത് പണം മോഷ്ടിച്ചിട്ടുണ്ട്.

സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഒരാള്‍ മാത്രമാണ് മോഷണം നടത്തിയതെന്നാണ് സൂചന.
പുലര്‍ച്ചെ ഹോട്ടല്‍ തുറക്കാനത്തിയപ്പോളാണ് മോഷണം നടന്നത് അറിഞ്ഞത്. തുടര്‍ന്ന പരപ്പനങ്ങാടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top