Section

malabari-logo-mobile

സെന്റ് ജോസഫ് കോളേജ് ദേവഗിരിയില്‍ സ്റ്റുഡന്റ്‌സ് യൂട്ടിലിറ്റി സെന്റര്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാനം ചെയ്തു

HIGHLIGHTS : St. Joseph's College Devagiri Students Utility Center Minister Dr. R. Bindu was inaugurated

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ (ഓട്ടണോമസ്) റൂസ ഫണ്ടില്‍ നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡന്റ് യൂട്ടിലിറ്റി ആന്റ് ഫെലിസിറ്റേറ്റര്‍ സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിച്ചു.

റസ്റ്റ് റൂമുകള്‍, യോഗാ റും, റിക്രിയേഷന്‍ സെന്റര്‍, നവീന രീതിയിലുള്ള ശുചിമുറികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ കെട്ടിടം. ചടങ്ങില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷനായി.

sameeksha-malabarinews

വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ഷൈനി കെ. മാത്യു, ഓഫീസ് സുപ്രണ്ട് എ.സി ഷാജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു . കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബോബി ജോസ് റൂസ ഫണ്ട് ഉപയോഗിച്ച് കോളേജില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ വിവരണം പരിപാടിയില്‍ വെച്ച് നടത്തി . ഇതിനോടകം 4.25 കോടിയുടെ അടിസ്ഥാന സൗകര്യ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ നടത്തിയിട്ടുള്ളത്.

കോളേജ് മാനേജര്‍ ഫാ. പോള്‍ കുരീക്കാട്ടില്‍ സി.എം.ഐ സ്വാഗതവും, ഫാ. ബോണി അഗസ്റ്റിന്‍ നന്ദിയും രേഖപ്പെടുത്തി. സമയബന്ധിതമായി യൂട്ടിലിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയെ ചടങ്ങില്‍ അനുമോദിച്ചു. സൊസൈറ്റി ഡയറക്ടര്‍ സുരേഷ് ബാബുവും പ്രവര്‍ത്തികളുടെ ചുമതല നിര്‍വഹിച്ച ജിതിനും ചേര്‍ന്ന് ഉപഹാരം മന്ത്രിയില്‍ നിന്ന് ഏറ്റ് വാങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!