ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 3 ആദ്യഘട്ടം വിജയകരം. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് ഭ്രമണപഥത്തിലെത്തിയെന്ന് ആഹ്ലാദം പങ്ക്‌വെച്ച് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍. ഇത് രാജ്യത്തിന്റെ അഭിമാന നിമഷമാണെന്ന് ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ ഉദ്യമത്തില്‍ ചന്ദ്രയാന്‍-3 ഒരു പുതിയ അധ്യായം എഴുതുന്നുവെന്നും ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഉയര്‍ത്തികൊണ്ട് അത് ഉയരത്തില്‍ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ആത്മാവിനെയും ചാതുര്യത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു! എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയതു.
Chandrayaan-3 scripts a new chapter in India’s space odyssey. It soars high, elevating the dreams and ambitions of every Indian. This momentous achievement is a testament to our scientists’ relentless dedication. I salute their spirit and ingenuity! https://t.co/gko6fnOUaK
— Narendra Modi (@narendramodi) July 14, 2023
ഓഗസ്റ്റ് 23 ന് ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയില്‍ നിന്ന് 36,500 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ പാര്‍ക്കിങ് ഓര്‍ബിറ്റിലേക്കാണ് ചന്ദ്രയാന്‍ നീങ്ങുന്നത്.
പാര്‍ക്കിങ് ഓര്‍ബിറ്റില്‍ നിന്ന് അഞ്ച് ഘട്ടമായി ഭൂമിയില്‍ നിന്നുള്ള അകലം കൂട്ടം. ലാന്‍ഡറും റോവറും പൊപ്പല്‍ഷന്‍ മോഡ്യൂളും ചേര്‍ത്ത് വാഹനത്തിന്റെ ആകെ ഭാരം 3,900 കിലോയാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് 2.35 നാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ബഹിരാകാശ പേടകം പറന്നുയര്‍ന്നത്. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ ഏഴാം ദൗത്യമാണ് ഇത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




