കോഴിക്കോട്: മിഠായി തെരുവിലെ കടകളില്‍ ജിഎസ്ടി വിഭാഗത്തിന്റെ പരിശോധന.എസ്എംസ്ട്രീറ്റിലെ എട്ട് കടകളിലാണ് പരിശോധന നടത്തുന്നത്. നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
നാലോളം കടയുടമകളുടെ വീടുകളിലും വിവിധ കടകളിലും നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. 25 കോടിരൂപയുടെ നികുതിതട്ടിപ്പ് നടന്നെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനാത്തിലാണ് പരിശോധനയെന്നുമാണ് ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. രാജസ്ഥാന്‍ ,ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരികയും അതിന്റെ കണക്കുകള്‍ വ്യാപാരികള്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. ചില വ്യാപാരികള്‍മാത്രമാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നത്.
വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് പരിശോധന നടക്കുന്നത്.
അതെസമയം നിയമപരമായ എല്ലാ പരിശോധനകളുമായും തങ്ങള്‍ സഹകരിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




