കോട്ടയ്ക്കല്‍: ദേശീയപാത പുത്തനത്താണിയ്ക്കു സമീപം അതിരുമടയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് പറപ്പൂര്‍കടവത്ത് വീട്ടില്‍ പോക്കറിന്റെ മകന്‍ ഫസലു റഹ്‌മാനാണ്(26) മരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടയ്ക്കല്‍ ഭാഗത്തു നിന്നും പുത്തനത്താണി ഭാഗത്തേയ്ക്ക് വരികയായിരുന്നു ഫസലു റഹ്‌മാന്‍. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. കെട്ടിട നിര്‍മ്മാണ ജോലിക്കാരനാണ് മരിച്ച ഫസലു റഹ്‌മാന്‍.
സുലൈഖയാണ് മാതാവ്. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




