‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു

‘ഹൃദയം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ ലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ‘ഹൃദയം’എന്ന സിനിമക്ക് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രത്തിന് ‘വര്‍ഷങ്ങള്‍ക്ക് ശേഷം ‘ എന്ന ടൈറ്റില്‍ ആണ് നല്‍കിയിരിക്കുന്നത്.

തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രണവ് ആണ് ഈ വിവരം ആരാധകരുമായി പങ്കു വെച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍,അജു വര്‍ഗീസ്, ബേസില്‍ ജോസഫ്,നീരജ് മാധവ്,നീത പിള്ളൈ,അര്‍ജുന്‍ ലാല്‍,നിഖില്‍ നായര്‍,ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top