HIGHLIGHTS : Son arrested for brutally beating old mother in Kottayam
കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മദ്യത്തിന് അടിമയായ കൊച്ചുമോന്‍ വീട്ടില്‍ സ്ഥിരമായി മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടും ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്നലെ വീണ്ടും മാതാവിനെ മര്‍ദ്ദിക്കുന്ന സമയത്ത് ഭാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാര്‍ഡുമെമ്പര്‍ക്കും മറ്റുള്ളവര്‍ക്കും അയക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു