HIGHLIGHTS : Complaints that masala dosa was spoiled; Hotel closed in Ernakulam
കൊച്ചി: എറണാകുളം പറവൂരിലെ ഹോട്ടലില്‍ മസാലദോശയില്‍ നിന്ന് തേരട്ടയെ കിട്ടിയെന്ന് പരാതി. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് പരാതി ഉയര്‍ന്നത്. പിന്നാലെ പറവൂര്‍ നഗരസഭ ഹോട്ടല്‍ അടപ്പിച്ചു. നഗരസഭാ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്.
ഇന്ന് രാവിലെ പത്ത് മണിയോടു കൂടിയായിരുന്നു സംഭവം. മസാല ദോശ ഓര്‍ഡര്‍ ചെയ്ത മാഞ്ഞാലി സ്വദേശികളായ കുടുംബത്തിനാണ് മസാലയ്ക്കുള്ളില്‍ നിന്ന് തേരട്ടയെ കിട്ടിയത്. തുടര്‍ന്ന് പരാതിപ്പെടുകയായിരുന്നു.

പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഹോട്ടലിലെ ഭക്ഷ്യ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
