ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിടും

തിരു: കണ്ണൂരിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദല്‍ ഷൂക്കൂര്‍ കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസന്വേഷണം സിബിഐക്ക് വിടണമെന്നാവിശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ആത്തിക്ക ഇതേ ആവിശ്യമുന്നയിച്ച് കോടതിയെയും സമീപിച്ചിരുന്നു. ആ പരാതിയില്‍ സിപിഎമ്മി്‌ന്റെ ഭീഷണിമൂലും സാക്ഷികള്‍ കൂറുമാറുകയാണൈന്നും പോലീസ് അന്വേഷമം കാരക്ഷമമല്ലെന്നും ആരോപിച്ചിരുന്നു.

2012 ഫിബ്രുവരി 20 ന് പട്ടുവത്ത് വച്ച് സിപിഎം ജില്ല സക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയാായി ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ഈ കേസില്‍ 33 പ്രതികളാണുള്ളത്.

 

Share news
error: Content is protected !!
Scroll to Top