വിവാദലേഖനം മുന്‍ ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു

കൊയിലാണ്ടി: ഇടതുമുന്നണി തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടിറിയേറ്റ് ഉപരോധം പെട്ടന്ന് നിര്‍ത്തിയതിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ ഡിവൈഎഫ്‌ഐ മുന്‍ കോഴിക്കോട് ജില്ലാസെക്രട്ടറി എന്‍വി ബാലകൃഷണനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബാലകൃഷ്ണന്‍ ഇപ്പോള്‍ കൊയിലാണ്ടി സിപിഎം ഏരിയ സെക്രട്ടറിയാണ്.

തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് ഉപരോധം പെട്ടന്ന് പിന്‍വലിച്ചതിനെ വിമര്‍ശിച്ച് ‘ കാറ്റുപോയ തുമ്പപ്പു വിപ്ലവം’ എന്ന പേരില്‍ ബാലകൃഷണനെഴുതിയ ലേഖനമാണ് അച്ചടക്കലംഘനമായി പാര്‍ട്ടി വിലയിരിത്തിയിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം വിവി ദക്ഷിണാമൂര്‍ത്തടക്കമുള്ളവരുടെ സാനിധ്യത്തില്‍ നടന്ന ഏരിയകമ്മറ്റി യോഗത്തിലാണ് തീരുമാനം.

 

Share news
error: Content is protected !!
Scroll to Top