Section

malabari-logo-mobile

ശുഹൈബ് വധക്കേസ് : സിബിഐ വേണ്ടെന്ന് ഹൈക്കോടതി

HIGHLIGHTS : കൊച്ചി:  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവിശ്യമില്ലെന്ന് ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന സിംഗിള്‍ബ...

കൊച്ചി:  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവിശ്യമില്ലെന്ന് ഹൈക്കോടതി. കേസ് സിബിഐക്ക് വിടണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് വ്യക്തമാക്കി.

sameeksha-malabarinews

2018 മാര്‍ച്ചിലാണ് സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണം വേണമെന്ന് ഉത്തരവിട്ടത്.

എന്നാല്‍ വിചാരണ സമയത്തോ, അന്വേഷണ ഘട്ടത്തിലോ ശുഹൈബിന്റെ ബന്ധുക്കള്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പരാതിയും എവിടേയും ഉന്നയിച്ച് കാണുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍, കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നു കൂടി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!