ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന എടപ്പാള്‍ സ്വദേശി കൊല്ലപ്പെട്ടു

കുറ്റിപ്പുറം : രണ്ട് വര്‍ഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹസിന്‍ ആണ് കൊല്ലപ്പെട്ടത്. ജുലൈ മാസം 18ാം തിയ്യതി അമേരിക്കയുടെ ഡ്രോണ്‍ വിമാനത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. ബന്ധുക്കള്‍ക്ക് അഫ്ഗാനിസ്ഥാനിലുള്ള ഫോണ്‍ നമ്പറില്‍ നിന്നുമാണ് സന്ദേശം ലഭിച്ചത്. വാട്ട്‌സആപ്പിലൂടെയാണ് വിവരം ലഭിച്ചത്.

താങ്കളുടെ മകന്‍ വീരമൃത്യു വരിച്ചെന്നും ഇക്കാര്യം പോലീസില്‍ അറിയക്കരുത് എന്നും സന്ദേശത്തില്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പാണ് മുഹമ്മദ് മുഹസിനെ കാണാതാകുന്നത്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ ചങ്ങരംകുളം സ്‌റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top