Section

malabari-logo-mobile

ആദ്യദിനത്തില്‍ തന്നെ കോളടിച്ചു: വലയില്‍ കുടുങ്ങിയത് ഒന്നരടണ്‍ തൂക്കമുള്ള ഉടുമ്പുസ്രാവ്

HIGHLIGHTS : പൊന്നാനി : വറുതിക്കാലം കഴിഞ്ഞ് ഏറെ പ്രതീക്ഷകളുമായി തങ്ങളുടെ ആദ്യത്തെ മത്സ്യബന്ധനത്തിനിറങ്ങിയ പൊന്നാനിക്കാരി ‘നിലാവി’നെ കടലമ്മ ശരിക്കും ...

പൊന്നാനി : വറുതിക്കാലം കഴിഞ്ഞ് ഏറെ പ്രതീക്ഷകളുമായി തങ്ങളുടെ ആദ്യത്തെ മത്സ്യബന്ധനത്തിനിറങ്ങിയ പൊന്നാനിക്കാരി ‘നിലാവി’നെ കടലമ്മ ശരിക്കും കനിഞ്ഞു. തങ്ങളുടെ ആദ്യ ട്രിപ്പില്‍ തന്നെ കിട്ടിയത് ഒന്നര ടണ്‍ ഭാരമുള്ള ഉടുമ്പ് സ്രാവ്.
ട്രോളിങ്ങ് കഴിഞ്ഞ് ബുധനാഴ്ച രാത്രിയിലാണ് തീരങ്ങളില്‍ നിന്ന് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്.

പുത്തന്‍ പുരയില്‍ അബ്ദുല്‍ സലാം ന്റ ഉടമസ്ഥയിലുള്ള ‘നിലാവ് ‘എന്നഫിഷിംഗ് ബോട്ട് തങ്ങളുടെ കന്നിയോട്ടത്തിനിറങ്ങുമ്പോള്‍ ഇത്തരമൊരു കോളടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല വളരെ അപൂര്‍വ്വമായി മാത്രമെ ഇത്ര വലിപ്പമുള്ള ഉടുമ്പ് സ്രാവിനെ ലഭിക്കാറൊള്ളു. പൊന്നാനി ഹാര്‍ബറിലാണ് വ്യാഴാഴച ഈ ഭീമാകരാനായ ഉടുമ്പുസ്രാവുമായി നിലാവ് കരടക്കടുത്തത്

sameeksha-malabarinews

ബോട്ടിറിക്കിയ ആദ്യദിനത്തില്‍ തന്നെ വലിയൊരു കോളൊത്തതില്‍ ഏറെ സന്തോഷത്തിലാണ് സലാമും ഒപ്പമുള്ള മത്സ്യത്തൊഴിലാളികളും.

ട്രോളിങ്ങ് കഴിഞ്ഞാല്‍ ഇനി ചെമ്മീന്‍, കൂന്തള്‍, കിളിമീന്‍ എന്നീ മത്സ്യങ്ങളുടെ ചാകരയാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!