
ക്വീവ്: യുക്രെയ്നിൽ ശനിയാഴ്ചയുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ, പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ആക്രമണത്തിൽ അഞ്ച് പേർ മരിച്ചതായും പരിക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു.
നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും സെലെൻസ്‌കി




