വീട്ടിൽ പ്രസവം ; നവജാത ശിശുവിന്റെ മൃതദേഹം കട്ടിലിനടിയിൽ നി​ന്നു കണ്ടെ​ത്തി

പ്രതീകാത്മക ചിത്രം

ക​ടു​ത്തു​രു​ത്തി: അ​മി​ത​ര​ക്ത​സ്രാ​വ​മു​ണ്ടാ​യ നി​ല​യി​ല്‍ ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ കു​ഞ്ഞി​നെ മരി​ച്ച നി​ല​യി​ല്‍ വീ​ട്ടി​ല്‍ നി​ന്നു ക​ണ്ടെ​ത്തി.

കു​ഞ്ഞി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷ​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യി​ല്‍നി​ന്നും വി​ശ​ദ​മാ​യി മൊ​ഴി​യെ​ടു​ക്ക​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ ഡി. ​രെ​ജീ​ഷ്‌​കു​മാ​ര്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെയാ​ണ് അ​മി​ത​ര​ക്ത​സ്രാ​വ​മു​ണ്ടാ​യ നി​ല​യ​യി​ല്‍ മു​ട്ടു​ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പ്ര​സ​വ​ത്തെ തു​ട​ര്‍ന്നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് യു​വ​തി​ക്കു​ള്ള​തെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെത്തു​ട​ര്‍ന്ന് പോ​ലീ​സ് സം​ഘം വീട്ടിലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ട്ടി​ലി​ന​ടി​യി​ല്‍നി​ന്ന് മ​രി​ച്ച നി​ല​യി​ല്‍ ന​വ​ജാ​ത​ശി​ശു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

3.1 കി​ലോ തൂ​ക്ക​മു​ള്ള ആ​ണ്‍കു​ട്ടി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ഇ​വ​രു​ടെ വീ​ട്ടി​ല്‍നി​ന്നു ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹി​ത​യും നാ​ല് കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​ണ് 39-കാ​രി​യാ​യ യു​വ​തി.

Share news
error: Content is protected !!
Scroll to Top