Section

malabari-logo-mobile

കഞ്ചാവ് മാഫിയ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട് അടിച്ച് തകര്‍ത്തു: ബന്ധുക്കളെ വെട്ടി പരിക്കേല്‍പ്പിച്ചു

HIGHLIGHTS : തിരുവനന്തപുരം കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന്റെ പേരില്‍ നാട്ടുകാരനായ സിവി...

തിരുവനന്തപുരം കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന്റെ പേരില്‍ നാട്ടുകാരനായ സിവില്‍ എക്‌സൈസ് ഓഫീസറുടെ വീടാക്രമിച്ചു. ആര്യനാട് റെയിഞ്ചില്‍ ജോലി ചെയ്യുന്ന ഷിന്‍രാജിന്റെ വീട്ടിലാണ് നാലംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. വലിയമല സ്വദേശി മധു എന്നു വിളിക്കുന്ന സനല്‍ സായിപ്പ് എന്നു വിളിക്കുന്ന കണ്യാരുപാറ സ്വദേശി ് അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വീടാക്രമിച്ചത്.

ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ അവിടെയുണ്ടായിരുന്ന ഷിന്‍രാജിന്റെ അമ്മയേയും സഹോദരിയുടെ മക്കളെയും ആക്രമിച്ചു. തുടര്‍ന്ന് വീട്ടുപകരണങ്ങളും, ടെലിവിഷനും, ഫര്‍ണിച്ചറുകളുമടക്കം തല്ലിതകര്‍ത്തു. ഇരുപത് മിനറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ ഷിന്‍രാജിന്റെ മാതാവിന്റെ കഴുത്തില്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍വാസികളുമായ ബിനു, ഭാര്യ പ്രമീളകുമാരി എന്നിവരെ വടിവാള്‍ ഉപയോഗിച്ച് വെട്ടി. ആക്രമണത്തില്‍ പരിക്കേറ്റവരെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

വലിയമല പോലീസ് കൊലപാതകശ്രമം, ഭവനഭേദനം എന്നിവക്ക് കേസെടുത്തു. സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായിട്ടുണ്ടെന്നാണ് സൂചന. ഈ സംഘം നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!