Section

malabari-logo-mobile

ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടി പോയി കാണാതായ അഞ്ചുപേരടങ്ങുന്ന അന്തര്‍ വാഹിനിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

HIGHLIGHTS : Search intensifies for submarine with five missing Titanic wreckage

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കനേഡിയന്‍ ഭാഗത്ത് കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ തുടരുന്നു. രണ്ട് ദിവസം മുന്‍പാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ 5 വിനോദ സഞ്ചാരികളുമായി പോയ അന്തര്‍ വാഹിനി കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് അന്തര്‍ വാഹനിയില്‍ ശേഷിക്കുന്നത്. ഇന്നലെ രാത്രിയും സമുദ്രാന്തര്‍ഭാഗത്ത് തെരച്ചില്‍ തുടര്‍ന്നു.

അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടില്‍ അഞ്ചു പേരുമായി കാണാതായ പേടകത്തിനായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം തേടി പുറപ്പെട്ട് അപകടത്തില്‍പ്പെട്ട അന്തര്‍വാഹിനി കപ്പലില്‍ ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്ഥാപകന്‍ സ്റ്റോക്ക്ടണ്‍ റഷ്, പാകിസ്ഥാന്‍ വ്യവസായി ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇനിയാകെ പേടകത്തിനകത്തുള്ളത് 60 മണിക്കൂര്‍ നേരത്തേയ്ക്കുള്ള പ്രാണവായു മാത്രമാണുള്ളത്. പേടകത്തിലുള്ളത് മൂന്നു ശത കോടീശ്വരന്മാരും യാത്ര സംഘടിപ്പിച്ച കമ്പനിയുടെ മേധാവിയുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. 12500 അടി ആഴത്തിലാണ് പേടകം കാണാതായത്.

sameeksha-malabarinews

ഇന്നലെയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരടങ്ങുന്ന സംഘവുമായി പോയ അന്തര്‍ വാഹിനി കാണാതായത്. നാലു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. രണ്ട് ദിവസത്തിനുള്ളില്‍ അന്തര്‍വാഹിനിയെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. പാക്കിസ്ഥാന്‍ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യസായിയും അന്തര്‍ വാഹിനി കമ്പനിയുടെ കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെയാണ് അന്തര്‍വാഹിനി കാണാതായത്. ബിബിസിയാണ് അന്തര്‍വാഹിനി കാണാതായ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തി. കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും തെരച്ചിലിനായി രംഗത്തുണ്ട്. ഇന്നലെ വൈകിട്ടോടെ ഡീപ് എനര്‍ജി എന്ന മറ്റൊരു കപ്പല്‍ക്കൂടി അറ്റ്‌ലാന്റിക്കില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്. യാത്രയുടെ സംഘാടകര്‍ യുഎസ് കമ്പനിയായ ഓഷന്‍ഗേറ്റ് എക്‌സ്പഡീഷന്‍സാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!