Section

malabari-logo-mobile

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി; ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ

HIGHLIGHTS : The governor was removed from the position of chancellor of the university; The Punjab Assembly passed the bill

ചണ്ഡിഗഢ്: സംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നതിനിടയിലാണ് പഞ്ചാബ് സര്‍വകലാശാല നിയമഭേദഗതി ബില്‍ 2023 നിയമസഭ പാസാക്കിയത്.

ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിക്കു പുറമേ ശിരോമണി അകാലിദള്‍, ബിഎസ്പി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ബില്‍ അവതരണത്തിനു മുന്‍പ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചിരുന്നു.

sameeksha-malabarinews

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതടക്കമുള്ള നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ആംആദ്മി സര്‍ക്കാരിന്റെ പുതിയ നീക്കം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!