Section

malabari-logo-mobile

‘സാന്ത്വന സ്പര്‍ശം’ ഒരുക്കങ്ങള്‍ വിലയിരുത്തി

HIGHLIGHTS : മലപ്പുറം : മന്ത്രിമാരായ ഡോ.കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തീയതികളില്‍ പൊന...

മലപ്പുറം : മന്ത്രിമാരായ ഡോ.കെ.ടി ജലീല്‍, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തീയതികളില്‍ പൊന്നാനി, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളിലായി നടക്കുന്ന അദാലത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വിലയിരുത്തി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാകലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തിന് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളോ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരോ സമ്പര്‍ക്കത്തിലുള്ളവരും പങ്കെടുക്കരുത്. ഇവര്‍ക്ക് പരാതികളുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക് ഇവരെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. 65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും അദാലത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. ഒരു കുടുംബത്തെ പ്രതിനിധീകരിച്ച് പരമാവധി ഒരാള്‍ക്കും വികലാംഗരായ പരാതിക്കാരുടെ സഹായത്തിന് ഒരാളും എന്ന രീതിയിലാണ് അദാലത്തില്‍ പങ്കെടുക്കേണ്ടത്.

പൊന്നാനി, തിരൂര്‍ താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി എട്ടിന് രാവിലെ 10ന് പൊന്നാനി എം.ഇ.എസ് കോളജിലും ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി ഒന്‍പതിന് കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി 11ന് നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തിലുമാണ് നടത്തുന്നത്. ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് ദിവസം നേരിട്ട് മന്ത്രിമാര്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം.

sameeksha-malabarinews

ഇതുവരെ ലഭിച്ച പരാതികളില്‍ ജില്ലാതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ സംസ്ഥാന തലത്തിലുള്ള പരിഹാരത്തിനായി അയക്കും. പരിഹരിക്കാന്‍ കഴിയാത്ത പരാതികളില്‍ എന്തുകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നില്ല എന്നു കൂടി വ്യക്തമാക്കും. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകും. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്നത് കൂടി വ്യക്തമാക്കും. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകും. യോഗത്തില്‍ എ.ഡി.എം ഡോ.എം.സി റെജില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!