Section

malabari-logo-mobile

സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ നിയമനം

HIGHLIGHTS : സമഗ്ര ശിക്ഷാ കേരളം ജില്ലയിലേക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി സെക്കന്‍ഡറി, എലിമെന്ററി തലത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍...

സമഗ്ര ശിക്ഷാ കേരളം ജില്ലയിലേക്ക് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പഠനത്തിനായി സെക്കന്‍ഡറി, എലിമെന്ററി തലത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ നിലവില്‍ എലിമെന്ററി തലത്തില്‍ 65 ഒഴിവുകളും, സെക്കന്‍ഡറി തലത്തില്‍ 60 ഒഴിവുകളുമാണുള്ളത്.

എലിമെന്ററി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി ഒന്‍പതിനും സെക്കന്‍ഡറി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 10ന് ജില്ലാ പ്രൊജക്ട് ഓഫീസില്‍ രാവിലെ ഒന്‍പതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എലിമെന്ററി വിഭാഗം 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസാവുകയും സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഡിപ്ലോമയും ആര്‍സിഐ രജിസ്ട്രേഷനുമാണ് യോഗ്യത. സെക്കന്‍ഡറി വിഭാഗത്തിന് ഡിഗ്രി/പിജി (50ശതമാനം), ബിഎഡ്, സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ബിഎഡ്/ ഡിപ്ലോമയും, ആര്‍സിഐ രജിസ്ട്രേഷനുമാണ് യോഗ്യത.

sameeksha-malabarinews

എസ്.സി, എസ്.ടി, ഒ.ബി.സി, ദിവ്യാംഗര്‍ എന്നിവര്‍ക്ക് 5ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും. പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതും ഹാജരാക്കണം. താത്പര്യമുള്ളവര്‍ ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും ഹാജരാക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!