എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ജൂനിയര്‍ മാനേജര്‍ (പര്‍ചെയ്‌സ്), പേഴ്‌സണല്‍ ഓഫീസര്‍, അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്), മാനേജര്‍ (മാര്‍ക്കറ്റിംഗ്), മാനേജര്‍ (പ്രോജക്ട്‌സ്/എന്‍ജിനിയറിങ്/മെറ്റീരിയല്‍സ്), അസിസ്റ്റന്റ് മാനേജര്‍ (മെയിന്റനന്‍സ്), ഡെപ്യൂട്ടി മാനേജര്‍ (പി ആന്റ് എ), സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ഞ്ച്‌ചേഞ്ച് വഴി സ്ഥിര നിയമനം നടത്തുന്നു.

തസ്തികകളെ സംബന്ധിച്ച വിശദവിവരം തിരുവനന്തപുരം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ലഭിക്കും. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഹാജരാകണം.

നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. വിലാസം: പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ്, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം, ഫോണ്‍: 0471 2330756, ഇ-മെയില്‍: peeotvpm.emp.lbr@kerala.gov.in.

Share news
error: Content is protected !!
Scroll to Top