Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന...

അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും സാമൂഹികശാസ്ത്ര വിഭാഗം അദ്ധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍-ഡവലപ്മെന്റ് ആന്റ് അസസ്മെന്റ് എന്ന വിഷയത്തില്‍ 25-ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സിലേക്ക് 12 വരെ അപേക്ഷിക്കാവുന്നതാണ്. നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.mhrdtlc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446244359

sameeksha-malabarinews

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്ട്രോണിക്സ് ഏപ്രില്‍ 2020 പ്രാക്ടിക്കല്‍ പരീക്ഷ 8-നും രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് 9-നും ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ലവകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എക്കണോമിക്സ് ജൂണ്‍ 2019 പരീക്ഷയുടേയും 2018 പ്രവേശനം സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ച് വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്സ് 4, 6, 8 സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2012-2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും, 2011 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും, മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം, 2015 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2015-2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും, 2015 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടെ 25 വരേയും ഫീസടച്ച് 27 വരെ അപേക്ഷിക്കാം.

2017-2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരേയും 170 രൂപ
പിഴയോടെ 12 വരേയും ഫീസടച്ച് 17 വരെ അപേക്ഷിക്കാം.

2015 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരേയും 170 രൂപ പിഴയോടു കൂടി 12 വരേയും ഫീസടച്ച് 15 വരെ അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!