Section

malabari-logo-mobile

അമേരിക്കകാര്‍ക്ക് നഷ്ടപ്പെടാത്ത എന്താണ് റിഹാനയും, ഗ്രെറ്റയും പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്? എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം; സലിം കുമാര്‍

HIGHLIGHTS : കോഴിക്കോട് : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്...

കോഴിക്കോട് : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍. കര്‍ഷകസമരത്തെ വിദേശികളായ കലാകാരന്‍മാരും ആക്ടിവിസ്റ്റുകളും പിന്തുണയ്ക്കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു.തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സലിം കുമാര്‍ കര്‍ഷകരെയും അവരെ പിന്തുണച്ചവരെയും അനുകൂലിച്ചത്. അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയേയും, ഗ്രേറ്റയെയും പോലുള്ള വിദേശീയര്‍ പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടതെന്ന് അദ്ദേഹം ചോദിച്ചു.

‘അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു വെളുത്തവന്‍ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല.

sameeksha-malabarinews

ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല. പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പോലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള്‍ കണ്ടു.അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടത്.

പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം’ എന്നായിരുന്നു  സലിം കുമാര്‍  കുറിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!