ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുത്തു

തിരുവനന്തപുരം : ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമമന്ത്രിയും ചേര്‍ന്ന സമിതിയുടേതാണ് തീരുമാനം.

ഈ മാസം 28 ന് വിശ്വാസ് മേത്ത വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല. വിന്‍സന്‍ എം.പോള്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുത്തത്.14 പേരില്‍ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്.

 

Share news
error: Content is protected !!
Scroll to Top