Section

malabari-logo-mobile

സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; അന്വേഷിക്കാനെത്തിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം

HIGHLIGHTS : RSS training in school; Officials, including Deputy Commissioner of Police Jayachandran, who came to investigate, were harassed

കോയമ്പത്തൂര്‍: സ്‌കൂളില്‍ വച്ച് ആര്‍എസ്എസ് പരിശീലനം. കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ സ്‌കൂളിലാണ് ആര്‍എസ്എസ് പരിശീലന പരിപാടി നടത്തിയത്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഡിസംബര്‍ 31നാണ് സംഭവം നടന്നത്. സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലന പരിപാടി നടക്കുന്നു എന്നറിഞ്ഞ് പോലീസുകാര്‍ അന്വേഷിക്കാനെത്തി. ഡെപ്യൂട്ടി കമ്മീഷണര്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സ്‌കൂളിലെത്തിയത്. ഇതിനിടെ പരിശീലന പരിപാടിക്കെതിരെ നം തമിഴര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്‌കൂളിലേക്കെത്തി. തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഹിന്ദു മുന്നണിയുടെ വടക്കന്‍ ജില്ലാ സെക്രട്ടറിക്കുമെതിരെ പോലീസ് കേസെടുത്തു.

sameeksha-malabarinews

നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, പൊതുപ്രവര്‍ത്തകരെ ആക്രമിച്ചു, പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പരിപാടിക്കെതിരെ പ്രതിഷേധിച്ച നാം തമിഴര്‍ പാര്‍ട്ടി, ടിപിഡികെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!