Section

malabari-logo-mobile

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം നീട്ടില്ല; തിങ്കളാഴ്ച പുലര്‍ച്ചയോടെ അവസാനിപ്പിക്കും

HIGHLIGHTS : The night restrictions imposed by the state have not been extended; It will end on Monday morning

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ നാളെ പുലര്‍ച്ചയോടെ അവസാനിക്കും.

ഒമിക്രോണ്‍ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബര്‍ മുപ്പതു മുതല്‍ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരുന്നു നിന്ത്രണം.

sameeksha-malabarinews

കൂടുതല്‍ നിയന്ത്രണം കൊണ്ടു വരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യതയില്‍ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക. അതേസമയം, അടുത്ത കോവിഡ് അവലോകന യോഗം എന്നാണ് നടത്തുക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!