Section

malabari-logo-mobile

‘മതം ആശ്വാസം ആകാം, ആവേശമാകരുത്’; വിധുപ്രതാപ്, അയോധ്യ വിഷയത്തില്‍ പ്രതികരണവുമായി ഗായകരും

HIGHLIGHTS : 'Religion can be comfort, not excitement'; Vidhu Prathap with Facebook post

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രതികരണങ്ങളുമായി ഗായകരും. വിധു പ്രതാപ്, സിതാരാ കൃഷ്ണകുമാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

മതം ഒരു ആശ്വാസം ആകാം. ആവേശമാകരുത് എന്നാണ് ഗായകന്‍ വിധു പ്രതാപിന്റെ പോസ്റ്റ്. ഇന്ത്യ എന്ന് ഹാഷ് ടാഗോടുകൂടിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ നിറയുകയാണ്. മതം ആവേശം ആവാന്‍ പാടില്ല, പക്ഷേ വിശ്വാസത്തിന് ആവേശം ആവാമല്ലോ ഭക്തിക്ക് ആവേശം ആവാമല്ലോ, മതം എന്താണ് എന്നും ഭക്തി എന്താണ് എന്നും തിരിച്ചറിവ് ഇല്ലാത്തവര്‍ ഇത് പോലെ ഒക്കെ പറയും. അത് കുഴപ്പം ഇല്ല. അറിവില്ലായ്മ ഒരു തെറ്റല്ലെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ആശ്വാസം തരുന്ന എന്തിനോടും ആവേശം ആവാം പാട്ടുകാരാ എന്ന് മറ്റൊരാള്‍ കുറിച്ചു. എണ്ണത്തില്‍ കുറവാണ്. എങ്കിലും ഇവരെ പോലുള്ള മനുഷ്യരിലാണ് പ്രതീക്ഷയെന്നും ഒരാള്‍ കുറിച്ചു.

sameeksha-malabarinews

‘അല്ലാഹ് തേരോ നാം…’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ ആണ് സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ചത്. പകലുകള്‍ പങ്കിടുന്ന, രാത്രികള്‍ ഒരേപോലെയുള്ള ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍, സ്‌നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം സിതാര കുറിച്ചത്. ഇക്വാലിറ്റി, ഹാര്‍മണി, പീസ് എന്നീ ഹാഷ്ടാഗുകളും അവര്‍ വീഡിയോക്കും കുറിപ്പിനുമൊപ്പം ചേര്‍ത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!