ചൈനയില്‍ വന്‍ ഭൂകമ്പം, ഡല്‍ഹിയിലും പ്രകമ്പനം

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂകമ്പം. തെക്കന്‍ ഷിന്‍ജിയാങ് മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന – കിര്‍ഗിസ്ഥാന്‍ അതിര്‍ത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്‌കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top