Section

malabari-logo-mobile

രാമേശ്വരം കഫേ സ്‌ഫോടനം: സൂത്രധാരനെ പിടികൂടി , ബോംബ് വച്ചയാളെ തിരിച്ചറിഞ്ഞു

HIGHLIGHTS : Rameswaram cafe blast: Mastermind nabbed, bomber identified

ബംഗ്‌ളൂരു : ബെംഗളുരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശി മുസമ്മില്‍ ശരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായിരിക്കുന്നത്. കഫേയില്‍ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞു. മുസ്സവിര്‍ ഷസീബ് ഹുസൈന്‍ എന്നയാളാണ് ബോംബ് വെച്ചതെന്ന് തിരിച്ചറിഞ്ഞെന്ന് എന്‍ഐഎ വ്യക്തമാക്കി.

sameeksha-malabarinews

അബ്ദുല്‍ മതീന്‍ താഹ എന്നയാളാണ് സ്‌ഫോടനത്തിന്റെ മറ്റൊരു ആസൂത്രകന്‍. മുസ്സവിറും താഹയും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി അന്വേഷണം സജീവമായി തുടരുന്നുവെന്നും എന്‍ഐഎ അറിയിച്ചു.

ഈ മാസം ഒന്നാം തീയ്യതിയാണ് ബെംഗളുരു ബ്രൂക് ഫീല്‍ഡിലുള്ള രാമേശ്വരം കഫേല്‍ ഐ. ഇ. ഡി. ബോംബ് പൊട്ടിത്തെറിച്ച് പത്തുപേര്‍ക്ക് പരിക്കേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!