Section

malabari-logo-mobile

പൊട്ടറ്റോ ചില്ലി

HIGHLIGHTS : Potato Chili

ആവശ്യമായ ചേരുവകള്‍:-

ചുവന്ന മുളക്  കുതിര്‍ത്തത് 10-12
കെച്ചപ്പ് 1/2 കപ്പ്
ഇഞ്ചി
സോയ സോസ് 1 ടീസ്പൂണ്‍
ബ്രൗണ്‍ സുഗര്‍ 1 ടീസ്പൂണ്‍
ഉപ്പ് 1 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
എള്ളെണ്ണ 1 ടീസ്പൂണ്‍

sameeksha-malabarinews

വെള്ളം ആവശ്യാനുസരണം
ഉരുളക്കിഴങ്ങ് – 1 കിലോ
കോണ്‍ ഫ്‌ലോര്‍ 1/4 കപ്പ്
എണ്ണ (വറുക്കാന്‍). ആവശ്യാനുസരണം

എണ്ണ 2 ടീസ്പൂണ്‍
കാപ്‌സിക്കം ക്യൂബ്‌സ് 1 കപ്പ്
ഉള്ളി ചതുരത്തില്‍ അരിഞ്ഞത് 1 കപ്പ്
കെച്ചപ്പ് 1/4 കപ്പ്
സോയ സോസ് 2 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ഉപ്പ് 1 ടീസ്പൂണ്‍
സ്പ്രിങ് ഒണി യന്‍(അരിഞ്ഞത്) ആവശ്യത്തിന്
എള്ള് ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി :-

ഒരു ബ്ലെന്‍ഡറില്‍ കുതിര്‍ത്ത ചുവന്ന മുളക്, കെച്ചപ്പ്, ഇഞ്ചി, സോയ സോസ്, ബ്രൗണ്‍ ഷുഗര്‍, ഉപ്പ്, കുരുമുളക് പൊടി, എള്ളെണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുത്ത് മാറ്റിവെയ്ക്കുക.

ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് തിളപ്പിക്കുക. തണുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കോണ്‍ ഫ്‌ലോര്‍ ചേര്‍ക്കുക. ക്രിസ്പി ആകുന്നത് വരെ ഡീപ് ഫ്രൈ ചെയ്യുക. മാറ്റിവെയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി തയ്യാറാക്കിയ ഉരുളക്കിഴങ്ങ്, ക്യാപ്സിക്കം, സവാള, തയ്യാറാക്കിയ സോസ്, കെച്ചപ്പ്, സോയ സോസ്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് 2-3 മിനിറ്റ് വേവിക്കുക. സ്പ്രിങ് ഒണി യന്‍ , എള്ള് എന്നിവ ചേര്‍ത്ത് ഇളക്കി വിളമ്പുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!