മുന്‍ യുപി എംഎല്‍എ മുക്താര്‍ അന്‍സാരി അന്തരിച്ചു

ദില്ലി : ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുക്താര്‍ അന്‍സാരി അന്തരിച്ചു. ജയിലില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം 2005 മുതല്‍ ജയിലിലായിരുന്നു. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അന്‍സാരി. ഈ മാസമാണ് കേസില്‍ മുക്താര്‍ അന്‍സാരിയെ വാരാണസി കോടതി ശിക്ഷിച്ചത്.

മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top