ചെന്നൈ : ആല്‍വാര്‍പെട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 3 പേര്‍ മരിച്ചു. ഇന്നലെ രാത്രി 7.30 ടെയാണ് അപകടമുണ്ടായത്. ഐപിഎല്‍ മത്സരങ്ങളുടെ പ്രദര്‍ശനമുണ്ടായിരുന്നതിനാല്‍ നിരവധിപ്പേര്‍ പബ്ബിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്‌നി രക്ഷാ സേനയും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചു.
മേല്‍ക്കൂര തകര്‍ന്നുവീണ ഭാഗത്ത് 17 ജോലിക്കാരും മൂന്ന് അതിഥികളുമുണ്ടായിരുന്നു. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് ഇടിഞ്ഞ് വീണത്. മരിച്ചവരില്‍ രണ്ട് പേര്‍ മണിപ്പൂര്‍ സ്വദേശികളും ഒരാള്‍ ഡിണ്ടിഗല്‍ സ്വദേശിയുമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


