Section

malabari-logo-mobile

കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

HIGHLIGHTS : Rajasthan Chief Minister Ashok Gehlot has announced that he will contest for the Congress presidency

കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ‘മത്സരിക്കാന്‍ തീരുമാനിച്ചു. നാമനിര്‍ദ്ദേശ പത്രിക ഉടന്‍ നല്‍കും, ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരത്തിനുണ്ടാകില്ല’ ഗെലോട്ട് വ്യക്തമാക്കി. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗെലോട്ട് മത്സരിക്കുമെന്ന് ഉറപ്പായി. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെങ്കില്‍ രംഗത്തിറങ്ങുമെന്ന് ശശി തരൂര്‍ ഇതിനകം വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി പദവും കോണ്‍ഗ്രസ് അധ്യക്ഷ പദവും ഒരുമിച്ച് വഹിക്കാമെന്ന ഗെലോട്ടിന്റെ നിര്‍ദേശം ഹൈക്കമാന്‍ഡ് തള്ളിയിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യുവനേതാവ് സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് പിന്തുണച്ചേക്കും. മുഖ്യമന്ത്രി സ്ഥാനമുന്നയിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ വിമത നീക്കം നടത്തിയിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയാണ് ഹൈക്കമാന്‍ഡ് പ്രശ്‌നം പരിഹരിച്ചത്.

sameeksha-malabarinews

രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാതെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്താമെന്ന അശോക് ഗെലോട്ടിന്റെ ആഗ്രഹത്തിന് തിരിച്ചടിയായി രാഹുല്‍ ഗാന്ധി നിലപാട് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ‘ഒരാള്‍ക്ക് ഒരു പദവി’ നിലപാടിനെ പിന്തുണയ്ക്കുന്നതായി രാഹുല്‍ പ്രഖ്യാപിച്ചു. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനമാണത്, അതില്‍ വിട്ടുവീഴ്ച വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും രാഹുല്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!