സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. സ്വര്‍ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം പവന് 37,200 രൂപയും ഗ്രാമിന് 4600 രൂപയുമായി.

ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. രണ്ട് ദിവസംകൊണ്ട് പവന് 560 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില കുതിച്ചുയരുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 62 രൂപയാണ്.

Share news
error: Content is protected !!
Scroll to Top