Section

malabari-logo-mobile

ഖത്തറില്‍ ക്യുഎന്‍ബി എടിഎമ്മില്‍ നിന്ന് ‘നോക്കി’ പണം എടുക്കാം

HIGHLIGHTS : ദോഹ: കണ്ണുകള്‍ സ്‌കാന്‍ ചെയ്ത് അക്കൗണ്ട് ഉടമയെ തിരിച്ചറിയുന്ന എടിഎം മെഷീനുകളുമായി ഖത്തര്‍ നാഷനല്‍ ബാങ്ക്. എടിഎമ്മുകളില്‍ നിന്നും അക്കൗണ്ട് ഉടമയ്ക്ക...

hqdefaultദോഹ: കണ്ണുകള്‍ സ്‌കാന്‍ ചെയ്ത് അക്കൗണ്ട് ഉടമയെ തിരിച്ചറിയുന്ന എടിഎം മെഷീനുകളുമായി ഖത്തര്‍ നാഷനല്‍ ബാങ്ക്. എടിഎമ്മുകളില്‍ നിന്നും അക്കൗണ്ട് ഉടമയ്ക്കു പണം പിന്‍വലിക്കാന്‍ കാര്‍ഡോ പിന്‍നമ്പറോ ആവശ്യമില്ല. ബയോമെട്രിക് ഐ സ്‌കാനറുള്ള എടിഎം സെപ്റ്റംബര്‍ മുതല്‍ സ്ഥാപിച്ചു തുടങ്ങിയിരുന്നെങ്കിലും അക്കൗണ്ട് ഉടമകളെ ഇക്കാര്യം ബാങ്ക് ഇ-മെയില്‍ വഴി അറിയിച്ചത് കഴിഞ്ഞദിവസമാണ്.

ഇപ്പോള്‍ 14 ബ്രാഞ്ചുകളില്‍ ബയോമെട്രിക് എടിഎമ്മുകള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്നും വൈകാതെ കൂടുതല്‍ ബ്രാഞ്ചുകളിലേക്ക് ഈ സേവനം വ്യാപിക്കുമെന്നും ക്യുഎന്‍ബി വ്യക്തമാക്കി.

sameeksha-malabarinews

ബയോമെട്രിക് ഐ സ്‌കാനറുള്ള എടിഎം ഉപയോഗിക്കണമെങ്കില്‍ അക്കൗണ്ട് ഉടമ ആദ്യം ഖത്തര്‍ ഐഡിയുമായി ബാങ്ക് ശാഖയില്‍ ഹാജരാക്കണം. കൂടുതല്‍ കാര്യങ്ങള്‍ പണമെടുക്കേണ്ടവിധവും മറ്റും ബാങ്ക് ഉദ്യോഗസ്ഥര്‍ ഉപഭോക്താവിനു വിശദീകരിച്ചുകൊടുക്കും. ഏറ്റവും നൂതനമായ സുരക്ഷാ സംവിധാനങ്ങളാണ് ഈ എടിഎമ്മുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ആളുകള്‍ക്ക് ഏറെ സൗകര്യപ്രദവുമാണെന്നും ക്യുഎന്‍ബി അധികൃതര്‍ പറയുന്നു. നേരത്തെ കൊമേഴ്‌സ്യല്‍ ബാങ്ക് വിരലടയാളം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.

ആളുകളുടെ കണ്ണിന്റെ കൃഷ്ണമണികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെതന്നെ വിരലടയാളവും വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ ഇത്തരം എടിഎമ്മുകളിലും തട്ടിപ്പുസാധ്യത വിരളമാണ്. ബയോമെട്രിക് സാങ്കേതികയ്ക്കു ഖത്തറിലും ജനപ്രീതി ഏറുകയാണെന്നാണ് ഇതു തെളിയിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!