അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്ക് ശാഖയില്‍ മാറാം

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൌണ്ടറുകളില്‍മാറ്റിയെടുക്കാം. പഴയ നോട്ടുകര്‍ ഇനി ആര്‍ബിഐയില്‍ മാത്രമെ  മാറ്റാന്‍ അനുമതിയുള്ളൂ.കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ്? ആര്‍.ബി.ഐ ശാഖ ഉള്ളത്2000 രൂപ വരെയാണ് മാറ്റാന്‍ കഴിയുക.

അസാധു നോട്ടുകള്‍ ബാങ്ക് കൌണ്ടറില്‍ കൊടുത്ത് മാറ്റാനുള്ള സൌകര്യം വ്യാഴാഴ്?ച അര്‍ധരാത്രി മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. അതേസമയം പഴയ നോട്ടുകള്‍ സ്വന്തം ബാങ്ക് അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതില്‍ തടസ്സമില്ല.

1000 രൂപ നോട്ടിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തി. അവശ്യ സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് ഡിസംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 31 വരെ അസാധുനോട്ടുകള്‍ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കാം.

 

 

Share news
error: Content is protected !!
Scroll to Top