Section

malabari-logo-mobile

പൂക്കിപ്പറമ്പ്‌ മദ്യവില്‍പ്പനശാലക്ക്‌ മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ശവസംസ്‌കാരം നടത്തി

HIGHLIGHTS : കോട്ടക്കല്‍: പൂക്കിപറമ്പില്‍ ഉണ്ടായിരുന്ന ബീവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറമദ്യവില്‍പന ശാല പൂട്ടക്കൊണ്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങിയതന്റെ ആഹ്ലാദം പങ്ക്...

beverages outletകോട്ടക്കല്‍: പൂക്കിപറമ്പില്‍ ഉണ്ടായിരുന്ന ബീവറേജ്‌ കോര്‍പ്പറേഷന്റെ ചില്ലറമദ്യവില്‍പന ശാല പൂട്ടക്കൊണ്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങിയതന്റെ ആഹ്ലാദം പങ്ക്‌വെച്ച വിദ്യാര്‍ത്ഥകള്‍ ഷാപ്പിന്‌ മുന്നില്‍ പ്രതീകാത്മക ശവസംസ്‌കാരം നടത്തി. വാളക്കുളം കെഎച്ച്‌എം എച്ച്‌എസ്‌എസ്‌ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ ചടങ്ങുകള്‍ നടത്തിയത്‌.

ഇന്നലെ വൈകീട്ടാണ്‌ മന്ത്രിസഭായോഗ തീരുമാനപ്രകാരം എക്‌സൈസ്‌ വകുപ്പ്‌ കേരളത്തിലെ ദേശീയ പാതയോരത്തെ 14 മദ്യഷാപ്പുകള്‍ പൂട്ടുക്കൊണ്ടുള്ള ഉത്തരവ്‌ പുറത്തിറക്കിയത്‌. മദ്യഷോപ്പ്‌ അടച്ചുപൂട്ടിയ വിവരമറിഞ്ഞ്‌ പ്രതിഷേധമസമരം വിജയച്ചിതിന്റെ ആഹ്ലാദത്തിലാണ്‌ നാട്ടുകാര്‍. ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകളുടെ കൂട്ടത്തില്‍ പൂക്കിപ്പറമ്പിലേത്‌ ഉള്‍പ്പെടാഞ്ഞതിനെ തുടര്‍ന്ന്‌ തെന്നല ഗ്രാമപഞ്ചായത്ത്‌ ഭരിക്കുന്ന മുസ്ലീംലീഗിനുള്ളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റും വൈസ്‌ പ്രസിഡന്റുമടക്കം പാര്‍ട്ടിക്ക്‌ രാജിക്കത്ത്‌ നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്‌ മുസ്ലീം ലീഗന്റെ ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജനകീയ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സമരസമിതി കണ്‍വീനര്‍ അഷറഫ്‌ തെന്നല അറിയിച്ചു.

sameeksha-malabarinews

ബീവറേജ്‌ ഔട്ടലെറ്റ്‌ പൂട്ടനൊരുങ്ങുന്നതിനിടെ ഇവിടെ നേരത്തെ പൂട്ടിയിട്ടിരുന്ന കള്ളുഷാപ്പ്‌ വീണ്ടു തുറന്ന്‌ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!