മലപ്പുറം: മലപ്പുറത്തുകാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതുവല്‍സരപ്രഹരം. സംസ്ഥാനത്ത് പ്രവാസികള്‍ ഏറ്റവുമധികമുള്ള മലപ്പുറം ജില്ലയിലെ എയര്‍ ഇന്ത്യയുടെ ബുക്കിങ്ങ് ഓഫീസ് അടച്ചുപൂട്ടി. 1992 മുതല്‍ മലപ്പുറം കിഴക്കേതലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസാണ് പൂട്ടിയത്‌്.
ടിക്കറ്റ് കണ്‍ഫര്‍മേഷന്‍, റീ ബുക്കിങ്ങ്, റീ റൂട്ടിങ്ങ് മുതലായ സേവനങ്ങളാണ്‌് ഇവിടെ നിന്ന് യാത്രക്കാര്‍ക്ക് ലഭിച്ചു വന്നിരുന്നത്. ഇതിനായി ഇവിടെയുള്ളവര്‍ കോഴിക്കോട് ഓഫീസിനെ ആശ്രയിക്കേണ്ടി വരും.
ടിക്കറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവധാനത്തിലൂടെ ആക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് പൂട്ടുന്നതെന്നാണ് അധികൃതരുടെ വാദം.




